Latest NewsIndiaNews

ഇസ്ലാമിക സംഘടനാ പരിപാടിയില്‍ അമിത് ഷായെ വധിക്കാന്‍ ആഹ്വാനം; ബിജെപി പരാതി നല്‍കി

ചെന്നൈ: ഇസ്ലാമിക സംഘടനയായ എസ്ഡിപിഐയുടെ പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വധിക്കാന്‍ ആഹ്വാനം. ഇത് സംബന്ധിച്ച് ബിജെപി പരാതി നല്‍കി. അമിത് ഷാ യെ വധിക്കണമെന്ന ആഹ്വാനവുമായി തമിഴ്‌നാട് കോണ്‍ഗ്രസ്സ് നേതാവ് നെല്ലായ് കണ്ണന്‍ ആണ് രംഗത്ത് വന്നത്. അത്യന്തം പ്രകോപനപരമായ വെല്ലുവിളി എസ്ഡിപിയുടെ സമ്മേളനത്തിലാണ് നടത്തിയത്.

‘നരേന്ദ്രമോദിയുടെ തലച്ചോറിന് പിന്നില്‍ അമിത് ഷായാണ്. അതിനാല്‍ അയാള്‍ ഇല്ലാതായാല്‍ അതോടെ പ്രധാനമന്ത്രിയും തീരും’ കണ്ണന്‍ പ്രസംഗത്തിനിടെ പരസ്യമായി പറഞ്ഞു. താനേറെ ആഗ്രഹിക്കുന്ന കാര്യമാണിത് എന്നാല്‍ ഒരു മുസ്ലീം പോലും തയ്യാറാകുന്നില്ല കണ്ണന്‍ പറഞ്ഞു.

നിരവധി സംഘടനകള്‍ കണ്ണനെതിരെ രംഗത്തുവന്നുകഴിഞ്ഞു. എസ്ഡിപിഐയെ നിരോധിക്കണമെന്നും പ്രതിഷേധിച്ചവര്‍ ആവശ്യപ്പെട്ടു. നെല്ലായ് കണ്ണന്റെ പ്രസംഗം കടുത്ത മതവിദ്വേഷം വളര്‍ത്തുന്നതും കൊലപാതകത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന് ബിജെപി പോലീസില്‍ പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button