KeralaLatest NewsNews

‘വ്യാജപ്രചാരണങ്ങളാണ് ഇവിടെ നടക്കുന്നത്, ഇന്ത്യയില്‍ ഹിന്ദുസംസ്‌കാരം നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ത്യ മതരാഷ്ട്രമാവില്ലെന്ന് എപി അബ്ദുള്ളക്കുട്ടി

മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വനിയമം അഭയാര്‍ഥികളെമാത്രം ബാധിക്കുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഇന്ത്യന്‍ പൗരന്‍മാരെ ഒരുതരത്തിലും ഈ നിയമം ബാധിക്കില്ല. ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന ആരും എവിടേക്കും പോകേണ്ടിവരില്ല. എന്നാല്‍ ഇവിടെ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ഇന്ത്യയില്‍ ഹിന്ദുസംസ്‌കാരം നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ത്യ മതരാഷ്ട്രമാവില്ല. രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണ്. മുസ്ലിംസമുദായം ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എന്നാല്‍ മുസ്ലിംസമുദായത്തെ മാറ്റിനിര്‍ത്തി കലാപം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രാഷ്ട്രീയദുരുദ്ദേശ്യമാണ് ഉള്ളതെന്നും എ.പി. അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. മാനന്തവാടിയില്‍ സ്വാഭിമാനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button