KeralaLatest NewsNews

‘കീമോ സമയത്തവര്‍ക്ക് നല്ല സ്‌നേഹം കൊടുക്കണം അവരെ നമുക്ക് തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും’ അനുഭവക്കുറിപ്പുമായി അനില്‍

അണമുറിയാത്ത സ്‌നേഹത്തിന് മുന്‍പില്‍ ഏതു വലിയ വേദനയേയും ഭേദമാകും. പ്രിയപ്പെട്ടവളെ കാന്‍സര്‍ വരിഞ്ഞു മുറുക്കിയപ്പോള്‍ അനില്‍കുമാറും ചെയ്തത് അതു തന്നെയാണ്. കാന്‍സര്‍ തിരിച്ചറിഞ്ഞ നിമിഷം തകര്‍ന്നു പോയെങ്കിലും ഒരു കുഞ്ഞിനെ പോലെ പ്രിയപ്പെട്ടവളെ ചേര്‍ത്തുപിടിക്കുകയായിരുന്നുവെന്ന് അനില്‍ കാന്‍സര്‍ അതിജീവന കൂട്ടായ്മയായ ‘അതിജീവനത്തില്‍ കുറിക്കുന്നു.

അനിലിന്റെ പോസ്റ്റ് വായിക്കാം

അതിജീവനത്തിലെ എല്ലാ കൂട്ടുകാർക്കും പുതുവത്സര ആശംസകൾ 2019 കടന്നു പോവുകയാണ് ഒരു പാട് വേദനകൾ ഉണ്ടായ ഒരു വർഷം ആയിരുന്നു ഞങ്ങൾക്ക് ഇടിത്തീ പോലെ ആണ് Cancer ജീവിതത്തിലേക്ക് പ്രളയം പോലെ വന്നത് ആദ്യം അറിഞ്ഞ നിമിഷം ഞാൻ തകർന്നു പോയി പക്ഷെ അവൾ എനിക്ക് ധൈര്യം തന്നു എന്തും നേരിടാൻ പറ്റും എന്ന് മനസ്സിൽ ഉറച്ചു അവളെ ഒരു കുഞ്ഞിനെപ്പോലെ ചേർത്തു പിടിച്ചു എല്ലാ സപ്പോർട്ടും കൊടുത്തു കാൻസർ വന്നാൽ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കൻമാരെ കണ്ടു അതു പോലെ ഭാര്യമാരും ദയവു ചെയ്ത് ആരും അങ്ങനെ ചെയ്യരുത് കീമോ സമയത്തുന്നവർക്ക് നല്ല സ്നേഹം കൊടുക്കണം അവരെ നമുക്ക് തിരിച്ചു ജീവിതക്കലേക്ക് കൊണ്ടുവരാൻ സാധിക്കും എനിക്ക് ഇപ്പോൾ സന്തോഷം ആണ് ഇവളെ ഈ രീതിയിൽ എനിക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചല്ലോ ഒരായിരും നന്ദി ദൈവമേ

shortlink

Related Articles

Post Your Comments

Related Articles


Back to top button