ഷിംല: ഹിമാചല്‍പ്രദേശിൽ ബസ് മറിഞ്ഞ് 15 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മണാലിയിലേക്ക് യാത്ര പോയതായിരുന്നു ഇവർ. 51 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ടൂറിസ്റ്റ് ബസിന്റെ ടയര്‍ പഞ്ചറായതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്നും ഇവരെ ചണ്ഡിഗഡിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments