Latest NewsNewsInternational

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കറുത്ത കാണ്ടാമൃഗം ചത്തു

ടാന്‍സാനിയ: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കറുത്ത പെണ്‍ കാണ്ടാമൃഗം ഫോസ്റ്റ ചത്തു. ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആരോഗ്യനില മോശമായ നിലയിലായിരുന്നു ഫോസ്റ്റ. 57 വയസായിരുന്നു. ‘ലോകത്തിലെ ഏതൊരു കാണ്ടാമൃഗത്തേക്കാളും കൂടുതല്‍ കാലം ഫോസ്റ്റ ജീവിച്ചിരുന്നതായി വന്യജീവി സങ്കേതത്തിലെ അധികൃതര്‍ പറയുന്നു. 2016-ലാണ് ഫോസ്റ്റയെ എന്‍ഗോറോം ഗോറോയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. മൂന്നോ നാലോ വയസ്സ് പ്രായമുള്ളപ്പോഴാണ് 1965-ല്‍ ഒരു ശാസ്ത്രജ്ഞന്‍ ഈ കാണ്ടാമൃഗത്തെ കണ്ടെത്തുന്നത്. ചെന്നായകളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് ഫോസ്റ്റയെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് ദിവസംതോറും ഫോസ്റ്റയുടെ ആരോഗ്യനില മോശമായി വരികയായിരുന്നു. 2017ല്‍ ഫ്രാന്‍സിലെ പ്ലാനേറ്റ് സാവേജ് പാര്‍ക്കില്‍ ചത്ത സനാ ( 55 ) ആയിരുന്നു ലോകത്തെ ഏറ്റവും പ്രായമുള്ള വെളുത്ത കാണ്ടാമൃഗം. കാണ്ടാമൃഗങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 40 വയസ്സുവരെ ആയിരിക്കുമെന്ന് എന്‍ഗോറോംഗോറോ കണ്‍സര്‍വേഷന്‍ ഏരിയയിലെ അധികൃതര്‍ പറയുന്നു. എന്നാല്‍ വന്യജീവി സങ്കേതങ്ങളില്‍ പാര്‍പ്പിക്കുകയാണെങ്കില്‍ 50 വയസ്സിനു മുകളില്‍ അവര്‍ക്ക് ജീവിക്കാന്‍ കഴിയും.

https://www.facebook.com/ngorongoroconservationarea/posts/2577025402570404:0

shortlink

Related Articles

Post Your Comments

Related Articles


Back to top button