തിരുവനന്തപുരം: സ്ത്രീകളും പെണ്‍കുട്ടികളും നടത്തിയ രാത്രി നടത്തം വിജയകരം. നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി ‘പൊതു ഇടം എന്റേതും’ എന്ന സന്ദേശമുയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും രാത്രി നടത്തം സംഘടിപ്പിച്ചത്. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ സംസ്ഥാനമൊട്ടാകെ
ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
നിര്‍ഭയ ദിനത്തില്‍ വനിത-ശിശുവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് രാത്രിനടത്തം സംഘടിപ്പിച്ചത്. നിര്‍ഭയയുടെ ഓര്‍മ്മകളില്‍ എല്ലായിടങ്ങളിലും മെഴുകുതിരി ജ്വാലകള്‍ തെളിച്ചു.
നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പാട്ടും ഡാന്‍സും
കലാപരിപാടികളുമായി സ്ത്രീകള്‍ രാത്രി നടത്തം ആഘോഷമാക്കി. വനിതാ പൊലീസിന്റെ ബോധവല്‍ക്കരണ പരിപാടികളും അരങ്ങേറി. രാത്രി 10 മണിയോടെ പലയിടങ്ങളിലും സ്ത്രീകള്‍ ഒത്തുചേര്‍ന്നപ്പോള്‍ അര്‍ധരാത്രി ഒരു മണിവരെ ആഘോഷം നീണ്ടുനിന്നു. പരിപാടി തുടങ്ങിയതു മുതല്‍ വനിതകളുടെ ഒഴുക്കാണ് പലയിടങ്ങളിലും ദൃശ്യമായത്.
കര്‍ശന സുരക്ഷ ഒരുക്കി പൊലീസും കൂടെനിന്നു. ആദ്യദിവസം മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നുവരെയായിരുന്നു രാത്രി നടത്തം.
Post Your Comments