തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദ സഞ്ചാരിക്ക് നേരെ അതിക്രമം. മുംബൈ സ്വദേശിനി പാരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ പരാതി എടുക്കാന്‍ കഴിയില്ലെന്ന് എസ് ഐ പറഞ്ഞതായി യുവതി പറയുന്നു.
വര്‍ക്കലയില്‍ സര്‍ഫിംഗ് നടത്തുന്നതിനിടയാണ് സര്‍ഫിംഗ് പരിശീലകനായ ടിപ്പുസുല്‍ത്താന്‍ എന്നയാള്‍ യുവതിയോട് മോശമായി പെരുമാറിയത്. ഉടന്‍ തന്നെ പരാതിയുമായി വര്‍ക്കല പൊലീസ് സ്റ്റേഷനിലെത്തി. പരാതി എഴുതി നല്‍കാന്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് ശേഷം കേസ് എടുക്കാന്‍ കൂട്ടാക്കിയില്ല. സംഭവം ഒത്തുതീര്‍ക്കാനായിരുന്നു പൊലീസിന് ശ്രമിച്ചത്.
പരാതി നല്‍കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ തീരദേശ പൊലീസ് സ്റ്റേഷനില്‍ പോകണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. എന്തിനാണ് അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാനും പൊലീസ് തയ്യാറായില്ല. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഇത്തരമൊരു ദുരനുഭവം പ്രതീക്ഷിച്ചില്ലെന്ന് യുവതി പറയുന്നു.
Post Your Comments