
ആലപ്പുഴ: കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം പാലിക്കാതെ ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് വെള്ളിയാഴ്ച ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും ഡ്രൈവിംഗ് സ്കൂളുകളില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (എം എം വി/ ഐ ടി ഐ) സര്‍ട്ടിഫിക്കേറ്റ് യോഗ്യതയുളളവരാവണം ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ എന്ന നിയമം പാലിക്കാതെ ഇത്തരം ഇന്‍സ്ട്രക്ടര്‍മാരുടെ ലൈസന്‍സ് ഉപയോഗിച്ച് നിശ്ചിത യോഗ്യത ഇല്ലാത്തവരെ കൊണ്ട് ഡ്രൈവിംഗ് പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ അവരുടെ ലൈസന്‍സ് ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് നന്‍കി മാസപ്പടി പറ്റുകയും മറ്റുജോലികള്‍ക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തി.
Read also: വിസ ഫീസ് : വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്‍റ് ഡ്രൈവിംഗ് സ്കൂള്‍ നടത്തുന്നതിന് അനുവദിച്ച ലൈസന്‍സില്‍ ഉള്‍പ്പെടാത്ത വാഹനങ്ങളുപയോഗിച്ച് ഡ്രൈവിംഗ് പഠിപ്പിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടയില്‍ അപകടം സംഭവിച്ചാല്‍ പഠിതാക്കള്‍ക്കോ മറ്റുള്ളവര്‍ക്കോ ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടുവാന്‍ ബുദ്ധിമുട്ടാണെന്നിരിക്കെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്ധ്യോഗസ്ഥരും ഡ്രൈവിംഗ് സ്കൂള്‍ ഓണര്‍മാരും ചേര്‍ന്നാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടത്തിവരുന്നതെന്നും വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments