പാറശാല: ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. കാറിനുള്ളില്‍ ഉണ്ടായിരുന്ന ഡ്രൈവിംഗ് അദ്ധ്യാപകനും വനിതാ വിദ്യാര്‍ത്ഥിയും സഹയാത്രികയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പത്തടിയോളം താഴ്ചയുള്ള തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. ചെങ്കവിള – അയിര റോഡില്‍ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്ക് കൃത്യമായി പാലിക്കാന്‍ സാധിക്കാതെ പോയതാണ് അപകടം ഉണ്ടാകാന്‍ കാരണമായി തീര്‍ന്നത്. . വ്ളാത്താങ്കരയിലെ സ്വകാര്യ ഡ്രൈവിംഗ് സ്കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിന് നല്ല പരിക്കുണ്ട്. വെള്ളത്തില്‍ വീണവരെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ചെങ്കവിള വാര്‍ഡ് മെമ്ബര്‍ ചന്ദ്രിക സ്ഥലത്തെത്തി. പൊഴിയൂര്‍ പൊലീസും എത്തി നടപടി സ്വീകരിച്ചു.
Post Your Comments