ഇടുക്കി : നെടുങ്കണ്ടത്ത് സ്വകാര്യ ഡ്രൈവിങ് സ്‌കൂളിന്റെ ഓഫീസിന് തീപിടിച്ച് വന്‍ നാശനഷ്ടം. കല്ലാര്‍ പൗവത്തിലാത്ത് ഷിന്റോയുടെ ഉടമസ്ഥതയിലുള്ള ഡ്രൈവിങ് സ്‌കൂളിന്റെ ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്.
കംപ്യൂട്ടര്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫയലുകളുമടക്കം ഓഫീസ് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.45ഓടെയാണ് തീപ്പിടുത്തമുണ്ടായത്. അപകടസമയത്ത് ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. ഇത് ആളപായം ഒഴിവാക്കി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
കെട്ടിടത്തിന് സമീപത്തെ സ്വകാര്യ ചാനലിലെ ജീവനക്കാരാണ് അടച്ചിട്ടിരിക്കുന്ന ഡ്രൈവിങ് സകൂളിനുള്ളില്‍നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത് . തുടര്‍ന്ന് നെടുങ്കണ്ടം അഗ്‌നിരക്ഷാസേന എത്തി തീ നിയന്ത്രണ വിധേയമാക്കി . ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments