Latest NewsKeralaNews

അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കില്‍ ഇപ്പോള്‍ ശുക്രദശയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ ശുക്രദശയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. ‘അന്ന് ശബരിമല പ്രശ്നത്തില്‍ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണ്. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കില്‍ ഇപ്പോള്‍ ശുക്രദശയാണ്. പിണറായിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായിയുടെ നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണെന്ന് വെളളാപ്പള്ളി പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചു കീറാന്‍ വന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴില്‍ നില്‍ക്കുന്നത്. കെപിസിസി പ്രസിഡന്റൊഴികെ ബാക്കിയുള്ളവരെ പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ പിണറായിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ്സിനെ പിളര്‍ത്താന്‍ പിണറായിക്ക് സാധിച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ പിണറായി മികച്ച സംഘാടകനായെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button