ന്യൂഡൽഹി: പൗരത്വ ബില്ലിനെതിരെ ഉത്തർപ്രദേശിൽ കലാപമുണ്ടാക്കിയ മലയാളി പ്രക്ഷോഭകാരികളെ തേടി യു പി പൊലീസും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കേരളത്തില്‍. യു.പിയില്‍ കലാപമുണ്ടാക്കുന്നതില്‍ മലയാളികള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് യു.പി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവരെ പിടികൂടാനാണ് കേന്ദ്ര ഐബിയുടെ സഹായത്തോടെ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധമായ നിര്‍ദ്ദേശം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഡല്‍ഹി ആസ്ഥാനത്ത് നിന്നും നല്‍കിയതായാണ് സൂചന.
അക്രമത്തില്‍ പങ്കെടുത്തു എന്ന് യുപി പൊലീസ് സംശയിക്കുന്നവരെ പിടികൂടാനായി പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരെ തന്നെയാണ് സംസ്ഥാനത്തിന് പുറത്തേക്കും അയക്കുന്നത്. പ്രക്ഷോഭകാരികളെ പിടികൂടാന്‍ കേരള പൊലീസിനെ മാത്രം വിശ്വാസത്തിലെടുത്ത് നീങ്ങിയാല്‍ കഴിയില്ലന്നാണ് യു.പി പൊലീസ് കരുതുന്നത്. അതു കൊണ്ടാണ് പുതിയ വഴിയിപ്പോള്‍ തേടിയിരിക്കുന്നത്. കേരളത്തിലും ഡല്‍ഹിയിലും ഫോട്ടോ സഹിതം പോസ്റ്റര്‍ പതിക്കാനും യു.പി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയേയും ഇക്കാര്യത്തിനായി ഉപയോഗപ്പെടുത്തും. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളുടെ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.
പത്രങ്ങളില്‍ പരസ്യം നല്‍കുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്. അക്രമത്തില്‍ പങ്കെടുത്ത ചില യു.പി സ്വദേശികള്‍ മലയാളി സുഹൃത്തുക്കളുടെ സഹായത്തോടെ കേരളത്തിലേക്ക് കടന്നതായും യു.പി പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ കൂടി കണ്ടെത്താനാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
ALSO READ: പൗരത്വ ഭേദഗതി നിയമം: മുസ്ലിം സ്ത്രീകള്‍ തെരുവിലിറങ്ങരുത്; നിലപാട് വ്യക്തമാക്കി സമസ്ത
പൗരത്വ നിയമ ഭേദഗതിക്കെതിരായ ആക്രമണങ്ങള്‍ അടിച്ചമര്‍ത്തുക എന്ന നയമാണ് യു.പി പൊലീസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന് കേരളത്തില്‍ വിപുലമായ നെറ്റ് വര്‍ക്ക് സംവിധാനം ഉള്ളത് പ്രയോജനപ്പെടുമെന്ന് കണ്ടാണ് ഈ സകല നീക്കങ്ങളും. ഇതുവരെ എട്ടു വയസ്സുകാരനടക്കം 23 പേരാണ് ഇവിടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
Post Your Comments