മുംബൈ : ഈ വർഷത്തെ അവസാന വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി അവസാനിച്ചത് കാര്യമായ നേട്ടമില്ലാതെ. സെന്‍സെക്സ് 17.14 പോയന്റ് നഷ്ടത്തിൽ 41,558ലും നിഫ്റ്റി 10.10 പോയിന്റ് നേട്ടത്തിൽ 12,255.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1108 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 192 ഓഹരികള്‍ക്ക് മാറ്റമില്ല. വാഹനം, ലോഹം, എഫ്എംസിജി, ഫാര്‍മ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐഒസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
സെന്‍സെക്സ് 83 പോയിന്റ് ഉയർന്ന് 41,658ലും, . നിഫ്റ്റി 15 പോയിന്റ് ഉയർന്ന് 12,280ലുമായിരുന്നു വ്യാപാരം ആരംഭിച്ചത്
Post Your Comments