റിസര്‍വ് ബാങ്കില്‍ തൊഴിലവസരം. രാജ്യത്തെ വിവിധ ഓഫീസുകളിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമാണ് യോഗ്യത. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവർക്ക് പാസ് മാര്‍ക്ക് മതിയാകും. വേഡ് പ്രോസസിങില്‍ അറിവുണ്ടാകണം.
also read : കുടുംബശ്രീ മാട്രിമോണിയലിന് തുടക്കമായി
പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, ഭാഷാ പ്രാവീണ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 13150-34990 രൂപ ശമ്പള സ്‌കെയിലിൽ നിയമനം ലഭിക്കും. ആകെ 926 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഭിന്നശേഷി, എക്‌സ്-സര്‍വീസ് വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ക്കു പുറമെയാണിത്.തിരുവനന്തപുരത്തും കൊച്ചിയിലുമായി 20 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://bit.ly/2SAKei1
അപേക്ഷക്ക് സന്ദർശിക്കുക :https://www.rbi.org.in/
അവസാന തീയതി ; ജനുവരി 16
Post Your Comments