Latest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പീഡനം : യുവതിയ്ക്കെതിരെ പോക്സോനിയമ പ്രകാരം കേസെടുത്തു

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബന്ധുവായ യുവതി പീഡിപ്പിച്ചു. മൂന്നാറിൽ 15 കാരനെയാണ് ബന്ധുവായ തമിഴ്നാട് സ്വദേശിനിയായ 21കാരി പീഡിപ്പിച്ചത്. സംഭവത്തിൽ പോക്സോനിയമ പ്രകാരം മൂന്നാർ പോലീസ്  കേസ് എടുത്തു. യുവതിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Also read : എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു- വീഡിയോ

ഒരാഴ്ച മുൻപാണ് യുവതി തമിഴ്നാട്ടിൽ നിന്നും ആൺകുട്ടിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യ ഭാഗത്ത് വേദന അനുഭവപ്പെട്ടു. മാതാപിതാക്കൾ ചിത്തിരപുരത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ പീഡനവിവരം പുറത്തറിയുകയായിരുന്നു.  ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button