KeralaLatest NewsNews

ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തബാധ

തിരുവല്ല: ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ. തുകലശ്ശേരി സിഎസ്‌ഐ വൊക്കേഷണല്‍ ബധിര വിദ്യാലയത്തിലെ 32 വിദ്യാര്‍ഥികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സ്‌കൂള്‍ ഒരാഴ്ച അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ക്രിസ്മസ് അവധിക്ക് മുൻപ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ആദ്യം മഞ്ഞപ്പിത്ത ബാധയുണ്ടായിരുന്നു. തുടര്‍ന്ന് അവധിക്ക് സ്‌കൂള്‍ അടച്ചതോടെ വിദ്യാര്‍ഥികളെല്ലാവരും തങ്ങളുടെ വീടുകളിലേക്ക് മടങ്ങി. ഇതിന് ശേഷമാണ് പലരിലും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടത്.

Read also: രാത്രി നടത്തം: ശല്യപ്പെടുത്തിയ 2 പേരെ സ്ത്രീകള്‍ തന്നെ പൊക്കി: അടുത്ത ഘട്ടത്തില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങള്‍ ഫോട്ടോ സഹിതം പുറത്ത് വിടും

മഞ്ഞപ്പിത്തം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച മാത്രമേ സ്‌കൂള്‍ തുറക്കുകയുള്ളുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button