ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. കുറഞ്ഞ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ് തിങ്കളാഴ്ച ഡല്‍ഹി സഫ്ദര്‍ജംഗില്‍ രേഖപ്പെടുത്തിയത്. 1901ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ് സഫ്ദര്‍ജംഗില്ലേത്. 1997 ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 11.3 ഡിഗ്രിയാണ് ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
Read also: മൂടല്‍ മഞ്ഞ്; വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പെടെ ആറ് മരണം
ഡല്‍ഹി ആയാ നഗറില്‍ 7.8, റിഡ്ജില്‍ 8.4എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയ സ്ഥലങ്ങള്‍. ഡല്‍ഹി ലോധി റോഡില്‍ 9.2 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. വരും ദിനങ്ങളില്‍ ഇനിയും താപനില കുറയാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
Post Your Comments