ന്യൂ ഡല്‍ഹി: പൗരത്വ ബില്ലിനെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് തെറ്റായ പ്രചരണം തുടരുകയാണെന്നും ജെ പി നദ്ദ വ്യക്തമാക്കി. പൗരത്വ ഭേദഗതിയുടെ പ്രയോജനം ലഭിക്കുന്ന 70-80 ശതമാനം പേരും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണെന്നും നദ്ദ പറഞ്ഞു. ദളിത് സംഘടന സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെ.പി നദ്ദ.
ALSO READ: പൗരത്വ ബിൽ കലാപം: പ്രക്ഷോഭകാരികളെ തേടി യു പി പൊലീസും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കേരളത്തില്‍
പൗരത്വ നിയമനിര്‍മ്മാണം അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ്. ആരുടെയും പൗരത്വം എടുത്തുകളായാനുള്ളതല്ലെന്നും നദ്ദ പറഞ്ഞു.
Post Your Comments