ന്യൂഡല്‍ഹി: ഡൽഹിയിൽ വാഹനാപകടത്തില്‍ രണ്ട് കുട്ടികളുള്‍പെടെ ആറ് പേര്‍ മരിച്ചു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം നടന്നത്. സംഭലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മഹേഷ്, കിഷന്‍, നീരേഷ്, രാം ഖിലാഡി, മല്ലു, നേത്രപാല്‍ എന്നിവരാണ് മരിച്ചത്. ശക്തമായ മൂടല്‍ മഞ്ഞിനെ തുടർന്ന് കാര്‍ കനാലിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
Read also: അന്തരീക്ഷ താപനില രണ്ടു ഡിഗ്രിക്കും താഴെ; ഡല്‍ഹിയില്‍ ‘റെഡ് അലര്‍ട്ട്’
വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ മരിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ്.
Delhi: Foggy weather conditions at New Delhi railway station. 30 trains are running late due to low visibility in the Northern Railway region. Minimum temperature of 2.5°C was recorded in the national capital, on 29th December (yesterday). pic.twitter.com/M3tADXSieB
— ANI (@ANI) December 30, 2019
Post Your Comments