വീണ്ടുമൊരു മികച്ച ഫീച്ചറുമായി വാട്ട്സ്ആപ്പ്. ആന്‍ഡ്രോയിഡിനായുള്ള വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഗ്രൂപ്പുകൾക്കായി ഡിലീറ്റ് മെസേജസ് എന്ന ഫീച്ചർ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. നിശ്ചിത സമയത്തിന് ശേഷം പഴയ മെസേജുകള്‍ സ്വയം ഇല്ലാതാക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കുന്നു.
ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് മെസേജുകളാണ് ദിവസവും ലഭിക്കുന്നത്. അതിനാൽ ഫോണുകളുടെ ഇന്റേണല്‍ സ്റ്റോറേജില്‍ അനാവശ്യ മീഡിയ ഫയലുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു. ഗ്രൂപ്പുകളിലാണെങ്കിൽ അഡ്മിനുകള്‍ക്ക് മാത്രമേ ഈ ഡിലീറ്റ് മെസേജ് ഫീച്ചര്‍ ആക്ടിവാക്കാനോ ഡീ ആക്ടിവേറ്റ് ചെയ്യാനോ സാധിക്കുകയുള്ളു. പേഴ്‌സണല്‍ ചാറ്റുകള്‍ക്ക് ഈ സവിശേഷത ലഭ്യമാക്കുമെന്ന് വ്യക്തമല്ല. ബീറ്റ വേര്‍ഷനിലെ വിജയകരമായ പരിശോധനയ്ക്ക് ശേഷം ഫീച്ചർ ഉടൻ ലഭ്യമാകും. ഐഓഎസ് പതിപ്പിലും, പേഴ്‌സണല്‍ ചാറ്റുകള്‍ക്കും അധികം വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ഡിലീറ്റ് മെസേജ് എന്ന ഫീച്ചര്‍ ഇതാദ്യമായല്ല വാട്സ് ആപ്പ് അവതരിപ്പിക്കാൻ തയ്യാറെടുത്തത്. ഈ വര്‍ഷം ഒക്ടോബറില്‍ ഡിയപ്പിയറിങ് മെസേജസ് എന്ന പേരില്‍ ഇതേ പോലൊരു ഫീച്ചറിനായി വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു
Post Your Comments