കൊല്‍ക്കത്ത: വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളുടെ വേദിയാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മാനവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ കോളേജുകളെയും സര്‍വ്വകലാശാലകളെയും ഇതില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തെ പറ്റി പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസാണ്. 2005 ല്‍ എംപിയായിരുന്ന കാലത്ത് പശ്ചിമ ബംഗാളിലേക്കുള്ള അനധികൃതി കുടിയേറ്റത്തിനെതിരെ മമത ബാനര്‍ജി പ്രതിഷേധിച്ചിരുന്നു. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം കൊണ്ടു വരുന്നത്. രാജ്യത്തെ മൂല്യങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാവും പുതിയ വിദ്യാഭ്യാസ നയമെന്നും രമേശ് പൊഖ്രിയാല്‍ കൂട്ടിച്ചേർത്തു.
Post Your Comments