ന്യൂഡല്‍ഹി: 2022 വരെ ഇന്ത്യയിൽ നിർമ്മിച്ച ഉത്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടിയിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുന്നേറ്റത്തിന് നൂറ് വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ ഗാന്ധിജി തുടക്കം കുറിച്ചിരുന്നു. സ്വാശ്രയത്വത്തിന് പ്രാധാന്യം നല്‍കാന്‍ ഗാന്ധിജി നമുക്ക് വഴികാണിച്ചുതന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2022 വരെയെങ്കിലും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം വാങ്ങൂ. ഇതിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധി കൊണ്ടുവരാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read also: യുവതലമുറയിലാണ് തന്റെ വിശ്വാസം, സിംഹങ്ങളെപ്പോലെ അവര്‍ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മോദി
യുവാക്കള്‍ മുന്നിട്ടിറങ്ങട്ടെ, ചെറിയ പ്രസ്ഥാനങ്ങളും കൂട്ടായ്മകളും ഇതേപ്പറ്റി ചര്‍ച്ച നടത്തി തീരുമാനമെടുക്കട്ടെ. രാജ്യത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും അവ വാങ്ങാനും നമുക്ക് മുന്നിട്ടിറങ്ങാമെന്നും പ്രധാനമന്ത്രി അറിയിച്ചു. .
Post Your Comments