തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ കേരള നിയമസഭ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു. ഇന്നു നടന്ന സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഭ ചേരുന്നത്. വരുന്ന ചൊവ്വാഴ്ചയാണ് സഭ സമ്മേളിക്കുന്നത്.
ALSO READ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച വനിതാ എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും തെറ്റായ കീഴ്‌വഴക്കമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ സംവരണം നീട്ടുന്നതിന് അംഗീകാരം നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ജനപ്രതിനിധി സഭകളില്‍നിന്ന് ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കിയതിനെതിരെയും പ്രമേയം പാസാക്കും.
Post Your Comments