Latest NewsKeralaNews

ചരിത്രത്തിൽ ആദ്യമായാകും ഗവർണർ രാഷ്ട്രീയക്കാരന്‍റെ ഭാഷയില്‍ സംസാരിക്കുന്നത് : കമൽ

കണ്ണൂർ : ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസംഗത്തിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമൽ. ഇന്നലത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണ്. ചരിത്രത്തിൽ ആദ്യമായാകും ഗവർണർ രാഷ്ട്രീയക്കാരന്‍റെ ഭാഷയില്‍ സംസാരിക്കുന്നത്. അത് അപലപനീയമാണ്‌. ഗവർണറുടെ നടപടി ഭരണഘടന പദവിക്ക് യോജിച്ചതല്ലെന്നും  ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണര്‍ അത്തരത്തില്‍ സംസാരിക്കാൻ പാടില്ലായിരുന്നുവെന്നും കമൽ പറഞ്ഞു.

Also read : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച വനിതാ എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

കാശ്മീരിന്‍റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞതോ പൗരത്വ നിയമഭേദഗതിയോ ഭരണഘടനയെ ബാധിക്കുന്ന തീരുമാനങ്ങളല്ല എന്നായിരുന്നു ചരിത്ര കോണ്‍ഗ്രസില്‍ ഗവർണറുടെ പ്രസംഗം. ഇതോടെ പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സദസില്‍ നിന്നും വേദിയില്‍ നിന്നും ഉയർന്നത്.

മുതിർന്ന ചരിത്രകാരൻമാരും വിദ്യാർത്ഥികളും തന്നെയാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും കൂക്കിവിളിച്ചും പ്രതിഷേധമുണ്ടായി. പോലീസ് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.  ഗവര്‍ണര്‍ പിന്നീട് ട്വിറ്ററിലൂടെ പ്രതിഷേധിച്ചവര്‍ക്കെതിരെ  പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button