മുംബൈ: ജനുവരിയില്‍ 10 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അവധികള്‍ വ്യത്യാസപ്പെടും. 5, 12, 19,26 തീയതികള്‍ ഞായറാഴ്ചയാണ്. 11 രണ്ടാം ശനിയാഴ്ചയും 25 ആം തീയതി മാസത്തിലെ നാലാമത്തെ ശനിയാഴ്ചയുമാണ്. പുതുവത്സര ദിനമായ ജനുവരി ഒന്നിനും ദേശീയ തലത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. മന്നംജയന്തി, ഗുരുഗോബിന്ദ് സിങ് ജയന്തി, പൊങ്കല്‍, തിരുവളളുവര്‍ ദിനം, നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി, വസന്ത് പഞ്ചമി തുടങ്ങിയ ദിവസങ്ങളില്‍ സംസ്ഥാനങ്ങൾ അനുസരിച്ചാണ് അവധി നൽകുന്നത്. കൂടാതെ ജനുവരി എട്ടിന് ദേശീയ പണിമുടക്കാണ്. അന്ന് ബാങ്കുകളുടെ യൂണിയനുകളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments