KeralaLatest NewsNews

മോഷ്ടിച്ച ഹെല്‍മറ്റ് വില്‍പ്പനയ്ക്ക് വെച്ചു; വില പറഞ്ഞ് യഥാര്‍ത്ഥ ഉടമകള്‍- പിന്നീട് സംഭവിച്ചത്

കൊച്ചി: മോഷ്ടിച്ച ഹെല്‍മെറ്റ് വില്‍ക്കാന്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കിയ പതിനഞ്ചുകാരനെ പിടികൂടി. 5000 രൂപ വിലവരുന്ന ഹെല്‍മെറ്റാണ് മോഷ്ടിച്ച് ഒഎല്‍എക്സ് സൈറ്റ് വഴി വില്‍പ്പനയ്ക്ക് വെച്ച കുട്ടിമോഷ്ടാവ് പിടിയിലായത്. കടമ്പ്രയാറിലാണ് സംഭവം. ബൈക്കിലെ പിന്‍യാത്രക്കാരനും കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ മോഷണം വ്യാപകമായിരിക്കുകയാണ്. കടമ്പ്രയാറില്‍ നിന്നും മോഷ്ടിച്ച ഹെല്‍മെറ്റ് വില്‍ക്കാന്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കിയ പതിനഞ്ചുകാരനെ പിടികൂടി താക്കീത് ചെയ്ത് പൊലീസ് വിട്ടയക്കുകയാണുണ്ടായത്. ഒഎല്‍എക്സ് സൈറ്റ് വഴി ഫോണ്‍ നമ്പറിടാതെ ഓഫര്‍ വില ചോദിച്ചായിരുന്നു പരസ്യം. ഹെല്‍മെറ്റ് നഷ്ടപ്പെട്ടവര്‍ സൈറ്റില്‍ രണ്ടായിരം രൂപ വില പറഞ്ഞതോടെ ഫോണ്‍ നമ്പറടക്കം നല്‍കി. വാങ്ങിയപ്പോഴാണ് മോഷ്ടാവ് കുട്ടിയാണെന്നറിഞ്ഞത്. പൊലീസില്‍ അറിയിച്ചതോടെ ഹെല്‍മറ്റ് ഉടമയ്്ക്ക് തിരികെ നല്‍കി കുട്ടിയെ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button