ന്യൂഡല്‍ഹി: ഇന്ത്യയെ ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും ആരും ഇന്ത്യയിലേക്ക് വരരുതെന്നും പറഞ്ഞ പാക് ക്രിക്കറ്റ് മുന്‍നായകന്‍ ജാവേദ് മിയാന്‍ദാദിന് മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലി. ‘ മിയാന്‍ദാദ്, ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും താങ്കള്‍ വൃത്തികെട്ട ഭാഷ ഉപേക്ഷിച്ചിട്ടില്ല അല്ലേ, ഞങ്ങളുടെ രാജ്യം സുരക്ഷിതമാണ്. നിങ്ങളുടെ രാജ്യത്തേക്ക് എത്ര രാജ്യങ്ങള്‍ വരാന്‍ തയ്യാറാകുന്നുവെന്ന് ആദ്യം പോയി പരിശോധിക്കു’ എന്നായിരുന്നു കാബ്ലിയുടെ മറുപടി നല്‍കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ടീമും സന്ദര്‍ശനം നടത്തരുതെന്ന് ജാവേദ് പറഞ്ഞത്. പാകിസ്താന്‍ മാത്രമല്ല, ഇന്ത്യയും സുരക്ഷിതമായ രാജ്യമല്ല. ഇന്ത്യയെ വിലക്കണം. ഐ.സി.സിയില്‍ നിന്ന് നീതി കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐ.സി.സിയുടെ തീരുമാനം അറിയാനുള്ള ആകാംക്ഷയിലാണ്. ഇന്ത്യ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ഐ.സി.സി വിലക്കണം. ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ലോകം മുഴുവന്‍ കാണുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമല്ല. മറ്റു രാജ്യങ്ങള്‍ എത്രയോ സുരക്ഷിതമാണ്. വംശീയ പ്രക്ഷോഭമാണ് അവിടെ നടക്കുന്നത്. കശ്മീരികള്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരേയുള്ള വെറുപ്പ് പടര്‍ത്തുകയാണെന്നും മിയാന്‍ദാദ് നേരത്തെ പ്രതികരിച്ചിരുന്നു
കൂടാതെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ എഹ്സാന്‍ മാണിയും സമാനരീതിയില്‍ ആരോപണവുമായി മുന്നോട്ടുവന്നിരുന്നു. പാക്കിസ്ഥാന്‍ ഇപ്പോള്‍ സുരക്ഷിത സ്ഥലമാണെന്നും ഇന്ത്യയിലാണ് പ്രശ്നമെന്നുമായിരുന്നു തിങ്കളാഴ്ച ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അപ്പോള്‍ തന്നെ ബിസിസിഐ ചുട്ട മറുപടികൊടുത്തു. ‘സ്വന്തം രാജ്യത്തെ സുരക്ഷ ആദ്യം നോക്കു. ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം’ എന്നുമായിരുന്നു ബിസിസി ഐ ചെയര്‍മാന്‍ മഹിം വെര്‍മ പറഞ്ഞത്.
Post Your Comments