Kerala

ഡിറ്റിപിസി ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ആലപ്പുഴ : പുതുവർഷത്തെ വരവേൽക്കാനായി ജില്ല ഭരണകൂടവും ജില്ല ടുറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിന് തുടക്കമായി. പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ വലിയ ഉത്സവമാണ് ബീച്ച് ഫെസ്റ്റിവൽ. പുതുതലമുറയ്ക്ക് മറ്റു സ്ഥലങ്ങളിൽ പോകാതെ പുതുവർഷം ആഘോഷിക്കാൻ സാധിക്കുന്നത് ബീച്ച് ഫെസ്റ്റിന്റെ വലിയ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ജില്ല വികസനത്തിൻറെ പാതയിലാണ്. 102 കനാലുകൾ നന്നാക്കി വരുന്നു, റോഡുകൾ പുതുക്കി പണിയുന്നു, വിവിധ പാലങ്ങളുടെ നിർമ്മാണവും പുതുക്കി പണിയലുമുൾപ്പടെ ജില്ലയിലുടനീളം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ എം. അഞ്ജന, ഡിറ്റിപിസി സെക്രട്ടറി എം മാലിൻ എന്നിവർ പ്രസംഗിച്ചു. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും നെഹ്‌റു യുവ കേന്ദ്രയും ആലപ്പുഴ വുമൺ ഇനിഷിയേറ്റിവുമായി ചേർന്ന് ആരംഭിച്ച ഹോം മെയ്ഡ് കേക്ക് & ചോക്ലേറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ല കളക്ടർ നിർവഹിച്ചു. നാലു ദിവസം നീണ്ടു നിൽക്കുന്ന ബീച്ച് ഫെസ്റ്റിവൽ പുതുവത്സരാഘോഷത്തോടെ സമാപിക്കും.

shortlink

Related Articles

Post Your Comments


Back to top button