മലപ്പുറം: വിപ്ലവ നായകയായി മാധ്യമ ലോകം വാഴ്ത്തിപ്പാടിയ ജാമിയ വിദ്യാർത്ഥിനി ഒരു നിമിഷം കൊണ്ടു അപമാനിതയായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിനിയെ കൊണ്ടു സിപിഎം പ്രവര്‍ത്തകര്‍ മാപ്പു പറയിക്കാൻ ശ്രമിച്ചു.
കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്‌നങ്ങളുണ്ടായത്. നേരത്തെ ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ച മലപ്പുറം നായകയായി ചിത്രീകരിച്ചവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അവരെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു റെന്ന. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാര്‍ത്ഥികളെ ജാമ്യംപോലും നല്‍കാതെ 11 ദിവസമായി ജയിലില്‍ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തില്‍ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
വിദ്യാര്‍ത്ഥികളെ എത്രയുംവേഗം മോചിപ്പിക്കണമെന്നും റെന്ന ആവശ്യപ്പെട്ടു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ തടവിലിട്ടത് അന്യായമാണെന്ന് പറഞ്ഞ റെന്ന, പൊന്നാനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്ന കേരള സര്‍ക്കാര്‍ നിലപാടിനെയും വിമര്‍ശിച്ചു.
സ്വന്തം അഭിപ്രായമൊന്നും ഇവിടെ പറയാന്‍ പറ്റില്ലെന്നും പിണറായി സഖാവിനെ നീ എന്താണ് പറഞ്ഞതെന്നും ചോദിച്ചായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി. പ്രസംഗം അവസാനിച്ചയുടന്‍ കേരള സര്‍ക്കാരിനെ കുറ്റംപറഞ്ഞ റെന്ന മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അതിന് മാപ്പൊന്നും പറയില്ലെന്നായിരുന്നു റെന്നയുടെ പ്രതികരണം. ഇതോടെ നിന്റെ നിലപാട് വീട്ടില്‍പോയി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ആക്രോശിക്കുകയായിരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകയായ അയിഷ റെന്ന ജാമിയ മില്ലിയ കോളേജിലെ പ്രതിഷേധത്തിനിടെ കലാപകാരികള്‍ക്ക് വേണ്ടി ഡല്‍ഹി പൊലീസിനെതിരെല തട്ടിക്കയറുന്ന ദൃശ്യങ്ങള് സോഷ്യല്‍മീഡിയയില്‍ മുമ്പ് വൈറലായിരുന്നു. പ്രതിഷേധം ശക്തമായപ്പോഴും മാപ്പു പറഞ്ഞതായി റെന്ന സമ്മതിച്ചിട്ടില്ല. താന്‍ മാപ്പുപറഞ്ഞിട്ടില്ലെന്നും ഇതെന്റെ നിലപാടാണെന്നും ആവര്‍ത്തിച്ചുപറഞ്ഞിട്ടാണ് വേദിയില്‍നിന്ന് മടങ്ങിയതെന്നും റെന്ന പ്രതികരിച്ചു. റെന്നയുടെ നിലപാടില്‍ പ്രതിഷേധിച്ച് പരിപാടിക്കുശേഷം സിപിഎം പ്രവര്‍ത്തകര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പതാക കത്തിച്ചു.
Post Your Comments