ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ബിരിയാണിയെന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 അവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, പോയ വര്‍ഷത്തിന്റെ കണക്കെടുപ്പുകള്‍ എല്ലാ മേഖലയിലും സജീവമാകുകയാണ്. ഇതിനിടെയാണ് ഓണ്‍ലൈനായി ഭക്ഷണം നല്‍കുന്ന ആപ്പുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നത്. ഒരോ മിനിട്ടിലും ഇന്ത്യാക്കാര്‍ 95 ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണി തന്നെയാണ്. ചിക്കന്‍ ബിരിയാണി ആണ് ഓണ്‍ലൈനായി ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്. മട്ടനും പച്ചക്കറിയുമെല്ലാം ഇതിന് പിറകെ മാത്രം. 19 രൂപയ്ക്ക് ബിരിയാണി നല്‍കിയ മുംബൈയിലെ ഒരു ഹോട്ടലിലേതാണ് ഏറ്റവും ‘ചീപ്പ്’ ആയ ബിരിയാണി. 1500 രൂപയ്ക്ക് ബിരിയാണി വിറ്റ പുനെയിലെ ഒരു ഹോട്ടലാണ് ഏറ്റവും വിലപിടിപ്പുള്ള ബിരിയാണിയുടെ ഉടമസ്ഥര്‍. ചിക്കന്‍ ബിരിയാണി കഴിഞ്ഞാല്‍ പിന്നെ മസാല ദോശ, പനീര്‍ ബട്ടര്‍ മസാല, ചിക്കന്‍ ഫ്രൈഡ് റൈസ്, മട്ടണ്‍ ബിരിയാണി, വെജ് ഫ്രൈഡ് റൈസ്, തന്തൂരി ചിക്കന്‍, ദാല്‍ മക്കാനി എന്നിവയെല്ലാമാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.
Post Your Comments