
മീററ്റ് എസ് പിക്കെതിരെ നടപടി വേണമെന്ന് ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി, പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്ന പ്രസ്താവന അപലപനീയം. പ്രക്ഷോഭകരോട് ആയിരുന്നു എസ്പിയുടെ വിവാദ പരാമർശം. എസ്പിയെ പിന്തുണച്ച് മീററ്റ് എഡിജിപി രംഗത്ത് എത്തിയിരുന്നു. ആദ്യമായാണ് ഒരു ബിജെപി നേതാവ് എസ്പിയെ തള്ളി രംഗത്ത് എത്തുന്നത്.
മീററ്റില്‍ തലപ്പാവ് ധരിച്ച് പ്രതിഷേധം നടത്തിയവരോട് പറ്റില്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ എന്നായിരുന്നു എസ് പി പറഞ്ഞത്. മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗാണ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവരുകയും സംഭവം വിവാദമാവുകയും ചെയ്തു. കയ്യില്‍ പൊലീസിന്റെ ലാത്തിയുമായാണ് എസ്പി പൗരന്മാരെ ഭീഷണിപ്പെടുത്തുന്നത്. വന്‍ പൊലീസ് സംഘത്തിനൊപ്പമെത്തിയായിരുന്നു എസ്പിയുടെ ഭീഷണി.
Post Your Comments