കൊച്ചി: വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ ദിനത്തില്‍ സംഘടിപ്പിക്കുന്ന ‘പൊതുഇടം എന്റേതും’ എന്ന പരിപാടിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളിലെ സ്ത്രീകള്‍ രാത്രി 11 മുതല്‍ പുലര്‍ച്ച ഒന്ന് വരെയാണ് നടക്കുന്നത്. ഇതിനെ പരിഹസിച്ചാണ് ജയശങ്കര്‍ രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വനിതാ മതിൽ തീർത്തും കനക-ബിന്ദു ഓപ്പറേഷൻ നടത്തി ശബരിമല സന്നിധാനത്ത് ലിംഗ സമത്വം ഉറപ്പാക്കാനുമാണ് നമ്മുടെ നവോത്ഥാന സർക്കാർ ഈ വർഷമാദ്യം യത്നിച്ചത്.
പക്ഷേ പണി പാളി. നവോത്ഥാനം നഷ്ടക്കച്ചവടമായെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. അയ്യപ്പ തരംഗത്തിൽ ആലത്തൂരും ആറ്റിങ്ങലും വരെ മുങ്ങിപ്പോയി. വാവരുടെ കൃപകൊണ്ട് ആരിഫ് മാത്രം പാസായി.
ഈ വർഷാന്ത്യത്തിൽ സ്ത്രീ ശാക്തീകരണത്തിനും ലിംഗ നീതിയ്ക്കും പുതിയൊരു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നു, ജനകീയ സർക്കാർ. അതാണ് സ്ത്രീകളുടെ രാത്രി നടത്തം അഥവാ പൊതു ഇടങ്ങളുടെ തിരിച്ചു പിടുത്തം.
സംസ്ഥാനത്തെ നൂറു നഗരങ്ങളിൽ പാതിരാത്രി നേരത്ത് നൂറു നൂറു മഹിളാ സഖാക്കൾ നീണ്ടു നിവർന്ന് നടക്കാൻ പോകുന്നു. അതു കാണുമ്പോൾ പൂവാലന്മാരും സാമൂഹിക വിരുദ്ധരും പേടിച്ചോടും. ഓടാത്തവരെ പൊതു ഇടങ്ങളിൽ തിരിച്ചു പിടിക്കും.
മച്ചാനേ മച്ചാനേ, മറ്റൊരു വേഷം മച്ചാനേ…
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2452959944833717/?type=3&__xts__%5B0%5D=68.ARDtS1RPuaK3SyVGAK_oOhd1PqL6Z6ioX2k7QZZf6eZgbhusN964n2bgrBM9TdENAdsbW-SR3JACGqbxbo1Z78D1noR9P9VvkbcEb-dNnMqHrbC7Zp5ee8sMNTGMW-T8myU5o_Oy5omHu3c8uAdt5gLojmshXTryrnoPmsqiK8kyB0YgFiNcA1GdFmWfHCQggyvQepsiMVnzh2d9utNwj8qXM-D99n1av5XpPqw1SPlpNZQVdHQSiIrEZdK4uXKXcrzS45fOS7PQsknCvCOMD40CYKU09o5K-OtVTcbv7P3N3dG88QimUfjoRxBpvSRKKGcvOinFr7_4wsnCqJktnPdwpw&__tn__=-R
Post Your Comments