ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുന്നതിനിടെ അണുബാധയേറ്റ തായ് നേവി സീല്‍ അംഗം മരിച്ചു. പെറ്റി ഓഫീസര്‍ ബയ്റൂട്ട് പക്ബരയാണ് മരിച്ചത്. 2018 ജൂണ്‍ 23നാണ് തായ്ലാന്‍ഡിലെ ‘താം ലുവാങ് നാങ് നോന്‍’ എന്ന ഗുഹയിലേക്ക് ഫുട്ബാള്‍ ടീം അംഗങ്ങളായ 12 കുട്ടികളും കോച്ചുമടങ്ങുന്ന സംഘത്തെ അതിസാഹസികമായാണ് ബയ്റൂട്ട് പക്ബര അടങ്ങുന്ന സംഘം രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രക്തത്തില്‍ അണുബാധയേറ്റ ഇദ്ദേഹം ചികിത്സയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ മുന്‍ തായ്ലന്‍ഡ് നേവി ഉദ്യോഗസ്ഥനും മുങ്ങല്‍ വിദഗ്ദ്ധനുമായ സമന്‍ കുനാന്‍ മരിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയതോടെ ഫുട്ബാള്‍ ടീം അംഗങ്ങളായ 12 കുട്ടികളും കോച്ചുമടങ്ങുന്ന സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു. ജൂലൈ രണ്ടിനാണ് കുട്ടികളെ ഗുഹയില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീട്, അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ജൂലൈ 10 ഓടെ പുറത്തെത്തിക്കുകയായിരുന്നു.
Post Your Comments