Latest NewsKeralaNews

ലോക കേരളസഭ ധൂര്‍ത്തിന്റെയും കാപട്യത്തിന്റെയും പര്യായം; ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക കേരളസഭ ധൂര്‍ത്തിന്റെയും കാപട്യത്തിന്റെയും പര്യായമായ ലോക കേരളസഭ ബഹിഷ്​കരിക്കുമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. യു.ഡി.എഫ്​ ജനപ്രതിനിധികളും യു.ഡി.എഫ്​ അനുകൂല ​പ്രവാസിസംഘടന പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഒന്നാം ലോക കേരളസഭയിലെ തീരുമാനങ്ങളില്‍ ഒരെണ്ണംപോലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ലോക കേരളസഭക്കായി സെക്രട്ടേറിയറ്റ് രൂപവത്​കരിച്ചതും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ച്‌ 16.5 കോടിരൂപ ​ചെലവാക്കി പുനര്‍നിര്‍മിച്ചതും മാത്രമാണ് ആകെ നടന്ന രണ്ടുകാര്യങ്ങൾ.

Read also: എൻപിആ‌ർ നിർത്തിവെയ്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല, പൗരത്വ ബില്ലിൽ ഒരേ സ്വരം ആവർത്തിച്ച് സർക്കാരും പ്രതിപക്ഷവും

1.85 കോടി രൂപ ​െചലവില്‍ രണ്ടുവര്‍ഷംമുൻപ് മോടിപിടിപ്പിച്ചിരുന്ന ഹാളാണ്​ 16.5 കോടി ചെലവാക്കി വീണ്ടും മോടികൂട്ടിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ്​ ഇൗ ധൂര്‍ത്ത്​‍. വിദേശ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button