KeralaLatest NewsNewsIndia

ഉത്തർപ്രദേശിൽ പ്രയങ്ക ഗാന്ധിക്കെതിരായ പൊലീസ് അതിക്രമത്തെ അപലപിച്ച് രമേശ് ചെന്നിത്തല, രാജ്യം അസഹിഷ്ണുതയുടെ പാരമ്യത്തിലെത്തുന്നതിന്‍റെ സൂചനയാണ് സംഭവമെന്നും ചെന്നിത്തല

ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിക്കെതിരായ പൊലീസ് നടപടി രാജ്യത്ത് അസഹിഷ്ണുത വളർന്നതിന്‍റെ ലക്ഷണമാണെന്ന് രമേശ് ചെന്നിത്തല. ഇന്ത്യക്ക് വേണ്ടി ജീവൻ വെടിഞ്ഞവരുടെ ചോരയാണ് പ്രിയങ്കയുടെ സിരകളിൽ ഒഴുകുന്നതെന്നും, മാപ്പ് എഴുതി കൊടുത്തവരിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ നെഹ്റു കുടുംബം മുൻപന്തിയിൽ ഉണ്ടാകുമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്‍റെ പൂർണ രൂപം

അസഹിഷ്ണുതയുടെ പാരമ്യത്തിലേക്ക്‌ രാജ്യം എത്തുന്നു എന്നതിന്റെ ഏറ്റവും പുതിയ
തെളിവാണ്‌ ഉത്തർ പ്രദേശിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ ഉണ്ടായ പോലീസ്‌ അതിക്രമം. ഇൻഡ്യക്ക്‌ വേണ്ടി ജീവൻ വെടിഞ്ഞ ഇന്ദിരാ ഗാന്ധിയുടേയും, രാജീവ്‌ ഗാന്ധിയുടേയും ചോരയാണ്‌ ആ സിരകളിൽ ഒഴുകുന്നത്‌ എന്ന് യോഗി ആദിത്യനാഥ്‌ ഓർത്താൽ നന്ന്. മാപ്പ്‌ എഴുതി കൊടുത്ത പാരമ്പര്യം ഇല്ല, അതുകൊണ്ട്‌ ഇൻഡ്യയുടെ ആത്മാവ്‌ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന്റെ മുൻപന്തിയിൽ തന്നെ നെഹ്‌റു കുടുംബം ഉണ്ടാകും, അത്‌ വീണ്ടെടുക്കും വരെ.

എങ്ങനെയാണോ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ ബ്രിട്ടീഷുകാർ മുട്ട് മടക്കിയത്, അത്പോലെ ഇന്ത്യയുടെ ഭരണഘടനയ്ക്ക് മുന്നിൽ ബിജെപിയുടെ ഫാസിസ്റ്റ് സർക്കാരിന് മുട്ട് മടക്കേണ്ടി വരും. അന്നും ഇന്നും സമരങ്ങൾക്ക് മുന്നിൽ കോൺഗ്രസ്‌ പാർട്ടിയും അതിന്റെ നേതാക്കളും ഉണ്ടാകും.

https://www.facebook.com/rameshchennithala/posts/2839847526073735?__xts__%5B0%5D=68.ARDOrH-RB0r9Oo75UBCJqA0HEWubNazp_Cc5ZxAT0W5xl0VFchwq2e_UGS91ekA6P2Z6aQMFjmCMASdMiR2PWkZixC0RcW9RbYGzQd-R5qInXlCgaYttbR8-27t_uBkuypmlGtaLa_zssXO7llqtTsAl0gqqUakC2tkt6Eq6zJjG7mbuI_7RlvgghHfhrrwc_0f2lh3W5AQTyRReZpS2bKcCLxl0cKbYXrq8hUbpXC1grv4Gh_3Qo3MGl5rixKr5YPzfF9c9P9-1JN4X38O8PjW0YHwCye51flnUYJOtFMKneOzXgAagmeOkli3OFXKmqc26x8SOnR28rWL2KgeS822l_-BcPD522TOrf6xJdgzdgWeNBkr5Tw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button