തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി പ്രധാനപ്പെട്ട കക്ഷിയല്ല. അത് കൊണ്ടാണ് കോണ്‍ഗ്രസ് സി.പി.എമ്മിനെ എതിര്‍ക്കുന്നതെന്നും ദേശീയ പൗരത്വ നിയമം പോലുള്ള ദേശീയ വിഷയങ്ങളില്‍ സി.പി.ഐ.എമ്മിനോടൊപ്പം കോണ്‍ഗ്രസ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read also: ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം.
കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനക്കെതിരെയും ചിദംബരം പ്രതികരിക്കുകയുണ്ടായി. ഈ നാടിന്റെ രാഷ്ട്രീയം ഞങ്ങള്‍ നോക്കിക്കോളാം. നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതി. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ബി.ജെ.പി ഭരണഘടനയെ പൊളിച്ചെഴുതിയേനെ. അതിനു കഴിയാത്തതു കൊണ്ടാണ് ബി.ജെ.പി പിന്‍വാതിലിലൂടെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും ചിദംബരം കൂട്ടിച്ചേർത്തു.
Post Your Comments