തിരുവനന്തപുരം: തലസ്ഥാനത്ത് പൗരത്വ ബില്ലിനെ മറികടക്കുന്നതിനായി വാടകച്ചീട്ട് രേഖയാക്കി പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാൻ അന്യ സംസ്ഥാന തൊഴിലാളികളുടെ നീക്കം. എന്നാൽ ഇത് സംബന്ധിച്ച് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസ് അവഗണിച്ചു. ഇതര സംസ്ഥാന, വിദേശത്തൊഴിലാളികളുമുള്‍പ്പെടുന്ന സംഘമാണ് ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ തലസ്ഥാനത്തെ പാസ്പോര്‍ട്ട് ഓഫീസില്‍ ഇത്തരത്തില്‍ അഞ്ഞൂറിലേറെ അപേക്ഷകളാണ് ലഭിച്ചത്. പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരില്‍ ഇതര സംസ്ഥാന, വിദേശതൊഴിലാളികളുമുണ്ടെന്ന ഇന്റലിജന്‍സ് അറിയിച്ചെങ്കിലും സംസ്ഥാന പോലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. വാടകച്ചീട്ട് സംഘടിപ്പിച്ച് അതിന്റെ മറവില്‍ പാസ് പോര്‍ട്ട് സംഘടിപ്പിക്കാനാണ് ഇവര്‍ ശ്രമം നടത്തുന്നത്. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വിദേശികള്‍ക്ക് വ്യാജ വാടകച്ചീട്ടും മറ്റും നല്‍കുന്നത് ഈ ഏജന്‍സികളാണ്. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നിവിടങ്ങളിലെ ട്രാവല്‍ ഏജന്‍സികളില്‍നിന്നാണ് പാസ്‌പോര്‍ട്ടിനായി കൂടുതല്‍ അപേക്ഷകള്‍ എത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ഒരേസമയം അഞ്ചിലധികം അപേക്ഷ ഒരു ട്രാവല്‍ ഏജന്‍സി മുഖേന എത്തിയാല്‍ അക്കാര്യം പാസ്പോര്‍ട്ട് ഓഫീസ് രഹസ്യാന്വേഷണ ഏജന്‍സികളെ അറിയിക്കും. ലക്ഷക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയാണ് ട്രാവല്‍ ഏജന്‍സികള്‍ പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനായി കൂട്ടു നില്‍ക്കുന്നത്. ഇത്തരത്തില്‍ വ്യാപകമായി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുന്നതിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള ഭീകരര്‍ ആണോയെന്നും സംശയിക്കുന്നുണ്ട്.
Post Your Comments