കൊല്ലം: സർക്കാർ കൈയടക്കുന്ന ഭൂമി ഇഷ്ടമുള്ള കാര്യങ്ങൾക്ക് വീതിച്ചു കൊടുക്കാനാണ് നീക്കമെന്നും, ആരാധനാലയങ്ങളുടെ അധിക ഭൂമി സംബന്ധിച്ച സർക്കാർ തീരുമാനം ദുരുദ്ദേശ്യപരമാണെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
എരുമേലിയിൽ വരാൻ പോകുന്ന വിമാനത്താവളത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനത്തിന് മുതിരുന്നതെന്നും ഇതിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ക്ഷേത്രങ്ങളെയാണ് തീരുമാനം കൂടുതൽ ബാധിക്കുക. ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് ക്ഷേത്രങ്ങൾക്ക് നഷ്ടപ്പെട്ടത്. എരുമേലി ദേവസ്വത്തിന് നഷ്ടമായ ആയിരക്കണക്കിനേക്കർ ഭൂമി ചോദിക്കാൻ പോലും കഴിയാത്തവിധം ദേവസ്വം ബോർഡ് കള്ളക്കളി നടത്തി. കേണൽ മൺറോയുടെ കാലത്ത് നാലു ലക്ഷം ഏക്കർ ഭൂമിയാണ് ദേവസ്വത്തിനു നഷ്ടമായത്. അതെല്ലാം റവന്യു ഭൂമിയായി അന്നു കണക്കാക്കി. ക്ഷേത്രത്തിനവകാശപ്പെട്ട ഭൂമി മുഴുവൻ തിരിച്ചു കൊടുക്കുകയാണു വേണ്ടത്. അവകാശപ്പെട്ടതും നഷ്ടപ്പെട്ടതുമായ ഭൂമി വീണ്ടെടുക്കാൻ ക്ഷേത്രവിശ്വാസികൾ വലിയൊരു മുന്നേറ്റത്തിനു തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments