KeralaLatest NewsNews

മോഡലും അവതാരകയുമായ ജാഗി ജോണിന്റെ ദുരൂഹ മരണം : പിടിച്ചു തള്ളിയതുകൊണ്ടോ, ശക്തമായ തടയിടിച്ച് വീണതുകൊണ്ടോ ഉണ്ടാകാവുന്ന പരിക്കെന്ന് നിഗമനം : അന്വേഷണം സംബന്ധിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി സ്‌പെഷ്യല്‍ ബ്രാഞ്ച്

തിരുവനന്തപുരം:മോഡലും അവതാരകയുമായ ജാഗി ജോണിന്റെ ദുരൂഹ മരണം , പിടിച്ചു തള്ളിയതുകൊണ്ടോ, ശക്തമായ തടയിടിച്ച് വീണതുകൊണ്ടോ ഉണ്ടാകാവുന്ന പരിക്കെന്ന് നിഗമനം . അന്വേഷണം സംബന്ധിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി സ്പെഷ്യല്‍ ബ്രാഞ്ച് . അതേസമയം, ദുരൂഹമരണത്തിലെ അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്. മൃതദേഹത്തിന്റെ വിരല്‍ അടയാളം പോലും പ്രാഥമിക ഘട്ടത്തില്‍ പേരൂര്‍ക്കട പൊലീസ് ശേഖരിച്ചില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. കുറവന്‍കോണത്തുള്ള വീട്ടിന്റെ അടുക്കളയിലാണ് തിങ്കളാഴ്ച വൈകുന്നേരം ജാഗിയുടെ മൃതദേഹം കണ്ടെത്തിയത്. അടുത്ത ദിവസമാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ മൃതദേഹം കണ്ടെത്തിയ മുറിക്കുള്ളില്‍ നിന്നും വീടിന്റെ പരിസരത്തുനിന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണസംഘത്തിന് ഗുരുതര പിഴവ് സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍.

Read Also ; പ്രശസ്ത അവതാരക ജാഗി ജോണിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സൂചന

മണിക്കൂറുകള്‍ മൃതദേഹം കിടന്ന സ്ഥലത്തുനിന്നും വിരള്‍ അടയാളമോ, ശാസ്ത്രീയ തെളിവുകളോ ശേഖരിച്ചില്ല. ഫൊറന്‍സിക് വിദഗ്ദരുടെ സാന്നിധ്യത്തിലാണ് മുറികളും അലമാരയുമൊക്കെ പരിശോധിക്കേണ്ടിയിരുന്നത്. പക്ഷെ ഫൊറന്‍സിക് സംഘമില്ലാതെ പൊലീസ് പരിശോധിച്ചു. നിരവധിപ്പേര്‍ കയറിയിറങ്ങിയ ശേഷം ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിനുള്ളില്‍ ഫൊറന്‍സിക് സംഘത്തെ പരിശോധിക്കായി പേരൂര്‍ക്കട എസ്‌ഐ വിളിച്ചതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകുന്നതിന് മുമ്പാണ് ജാഗിയുടെ വിരല്‍ അടയാളം പോലും ശേഖരിച്ചത്. ജാഗിയുടെ തലക്കു പിന്നിലേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട്. കഴുത്തിന്റെ എല്ലിന് ഒടിവുണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button