Latest NewsIndiaNews

പൗരത്വ ബിൽ: അയോധ്യയിലെ നിരോധനാജ്ഞ ഫെബ്രുവരി 25 വരെ നീട്ടി

അയോധ്യ: പൗരത്വബില്ലിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ അക്രമം നടന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അയോധ്യാ നഗരത്തില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം. ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാര്‍ ത്സായാണ് ഫെബ്രുവരി 25 വരെ 144 പ്രഖ്യാപിച്ചത്. അതേസമയം, നിരോധനാജ്ഞ അയോധ്യയിലെ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ പ്രദേശവാസികളുടെ സഹകരണത്തോടെ രാജ്യദ്രോഹശക്തികള്‍ക്കെതിരെ ജാഗ്രതയാണ് ഉദ്ദേശിക്കുന്നതെന്നും ത്സാ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോധ്യാവിധിക്ക് ശേഷം സന്ദര്‍ശകര്‍ വരുന്ന സ്ഥലങ്ങളിൽ ലക്ഷക്കണക്കിന് മുസ്ലീം കുടുംബങ്ങള്‍ക്ക് ദുരിതമാകുന്ന തരത്തിലാണ് പുറമേനിന്നുള്ള അക്രമികള്‍ പൗരത്വബില്ലിന്റെ പേരില്‍ അഴിഞ്ഞാടിയത്. സംസ്ഥാനസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സ്വത്ത് കണ്ടുകെട്ടലുള്‍പ്പടെ കര്‍ശനനടപടി തുടങ്ങിയതോടെയാണ് അക്രമം ഒതുങ്ങിയത്.

ALSO READ: പൗരത്വ ബിൽ: നിയമത്തെ അനുകൂലിച്ചും മോദി സർക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആലപ്പുഴയില്‍ മഹാസമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി

അയോധ്യാ ക്ഷേത്രത്തിന് അനുകൂല വിധി വന്ന ശേഷം നിര്‍മ്മാണ പ്രവര്‍ത്തനം കാണാനും രാംലാല ദര്‍ശനത്തിനും വരുന്നവരുടെ എണ്ണം അക്രമം കാരണം കുറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും സുരക്ഷാകാര്യത്തില്‍ പ്രദേശവാസികളുടെ സഹകരണം നന്നായി ലഭിക്കുന്നതായും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button