KeralaLatest NewsNews

തട്ടമിട്ട് തൊപ്പിവെച്ച് കരോൾ ഗാനം പാടി കോഴഞ്ചേരി സെന്‍റ് തോമസ് മാർത്തോമ്മോ പള്ളിയിലെ ഗായക സംഘം, വിഡിയോ വൈറൽ

കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയിലെ ഗായക സംഘം അവതരിപ്പിച്ച  കരോള്‍ ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമായാണ് തട്ടവും തൊപ്പിയും ധരിച്ച് ഇവർ കരോൾ ഗാനം പാടിയത്. ആണ്‍കുട്ടികള്‍ വെള്ളജുബയും തലപ്പാവ് അണിഞ്ഞും പെണ്‍കുട്ടികള്‍ തട്ടമിട്ടും ഗനം ആലപിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ക്രിസ്തുവിന്റെ ജനനം അഭയാര്‍ത്ഥിയായി ആണെന്നും ഇത് ഓര്‍മ്മപ്പെടുത്തുന്നതിനാണ് ഗാനാവതരണം ഇത്തരത്തിലാക്കിയതെന്ന് യുവജനസഖ്യം സെന്റര്‍ പ്രസിഡന്റ് റവ. ഡാനിയേല്‍ ടി ഫിലിപ്പ് പറഞ്ഞു.

രാജ്യത്തെങ്ങും നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന ആശയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫാദർ ഡാനിയേല്‍  മുമ്പോട്ട് വെച്ചത്. ഗായകസംഘം തീരുമാനത്തെ പിന്തുണച്ചതോടെയാണ് കരോല്‍ ഗാനം പ്രതിഷേധമായി മാറിയത്. ഏതായാലും ഗായക സംഘത്തിന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

 

 

shortlink

Post Your Comments


Back to top button