ന്യൂഡല്‍ഹി: രാജ്യത്തെ 125 കോടി ആളുകള്‍ക്കും ആധാര്‍ കാര്‍ഡ് ആയെന്ന് കേന്ദ്ര സര്‍ക്കാര്‍. 2010-മുതലാണ് രാജ്യത്തെ ജനങ്ങള്‍ക്ക് 12 അക്കമുള്ള ആധാര്‍ കാര്‍ഡ് നല്‍കി തുടങ്ങിയത്. നിലവില്‍ ഇന്ത്യയിലെ പ്രഥമ തിരച്ചറിയില്‍ കാര്‍ഡായി ഇത് മാറിയിട്ടുണ്ട്. വിവിധ സേവനങ്ങള്‍ക്കായി ആളുകള്‍ ആധാര്‍ ഉപയോഗിക്കുന്നത് വഴി അതിന്റെ ആധികാരിതയ്ക്കായി ദിനംപ്രതി മൂന്ന് കോടി അപേക്ഷകളാണ് ഇപ്പോള്‍ ലഭിച്ച്‌ക്കൊണ്ടിരിക്കുന്നതെന്ന് യുഐഡിഎഐ അറിയിച്ചു. ആളുകള്‍ അവരുടെ കൂടുതല്‍ വിവരങ്ങള്‍ ആധാറില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ താത്പര്യം കാണിക്കുന്നതായും അവര്‍ അറിയിച്ചു.
രാജ്യത്തെ ഒട്ടുമിക്ക സര്‍ക്കാര്‍-സര്‍ക്കാരിതര സേവനങ്ങളും ഇതിനോടകം തന്നെ ആധാറുമായി ബന്ധപ്പെടുത്തി കഴിഞ്ഞു. ‘331 കോടി ആധാര്‍ അപ്‌ഡേറ്റുകള്‍ നടത്തി. ദിനം പ്രതി മൂന്ന് മുതല്‍ നാല് ലക്ഷം വരെ അപ്‌ഡേഷന്‍ അപേക്ഷകള്‍ വരുന്നുണ്ട്’-യുഐഡിഎഐയുടെ പ്രസ്താവനയില്‍ പറയുന്നു ഡിസംബര്‍ 31-ന് മുമ്പായി പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments