കണ്ണൂര്‍: മമ്മൂട്ടി ചിത്രമായ മാമാങ്കം ഉള്‍പ്പെടെയുള്ള നിരവധി സിനിമകൾ ടെലഗ്രാം വഴി പോസ്റ്റ് ചെയ്ത യുവാവ് പിടിയിൽ. കണ്ണൂർ ചക്കരക്കല്ല് സ്വദേശി മുഹമ്മദ് സഹദ് (19) ആണ് പൊലീസിന്റെ പിടിയിലായത്. സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾ ഇത്തരത്തിൽ 1500 ഓളം സിനിമകള്‍ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചുട്ടുണ്ടെന്ന് വ്യക്തമായി.
കോഴിക്കോട് ബിബിഎ വിദ്യാര്‍ഥിയായ മുഹമ്മദ് പുതിയതും പഴയതുമായ സിനിമകളാണ് പകര്‍പ്പവകാശ നിയമം ലംഘിച്ച് ടെലഗ്രാം ചാനലിലൂടെ പ്രദര്‍ശിപ്പിച്ചത്. ഒരുലക്ഷത്തിലധികം ആളുകളാണ് ടെലഗ്രാമിലൂടെ ഇയാൾ പോസ്റ്റ് ചെയ്ത സിനിമകൾ കണ്ടത്. പ്രതിയിൽ നിന്നും കമ്ബ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments