ന്യൂഡല്‍ഹി: റെയില്‍വേയുടെ 166 വര്‍ഷത്തെ ചരിത്രത്തിനിടെ ഏറ്റവും പ്രത്യേകതയുള്ള സാമ്പത്തിക വർഷമായിരുന്നു 2019 എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തിലാദ്യമായി ഒരു അപകടമരണം പോലും ഈ വർഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യമൊട്ടാകെ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് ഈ നേട്ടമുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ട്രാക്കുകളുടെ ആധുനികവത്കരണം, കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ പൂര്‍ണമായും നടപ്പാക്കിയെന്ന് റെയില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ALSO READ: ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് വർധിക്കുന്നു; നടപടി അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പില്‍ നഷ്ടം പ്രകടമായതോടെ
കേടായ റെയിലുകള്‍ കണ്ടെത്തുന്നതിന് അള്‍ട്രാസോണിക് സംവിധാനം നടപ്പാക്കിയതും ഗുണകരമായെന്നാണ് വിലയിരുത്തല്‍. റെയില്‍വേ ട്രാക്കുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതും ട്രെയിനുകളുടെ പാളം തെറ്റുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Safety First: First time in 166 years, Indian Railways had zero passenger deaths in the current financial year.https://t.co/9tgqKSo9js
— Piyush Goyal (@PiyushGoyal) December 25, 2019
Post Your Comments