തിരുവനന്തപുരം: ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേയുടെ തീരുമാനം. 10 മുതല്‍ 20 ശതമാനം വരെ ചാർജ് വർധിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി ഒന്നിന് മുൻപ് പുതിയ നിരക്ക് നിലവിൽ വരുമെന്നാണ് സൂചന. ഫ്ളെക്സി നിരക്ക്, തത്കാല്‍, സുവിധ, സുവിധ സ്പെഷ്യല്‍, പ്രീമിയം തത്കാല്‍ തുടങ്ങി വിവിധ രീതികളിലായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. എന്നാൽ ഇത്തവണ ടിക്കറ്റ് നിരക്ക് നേരിട്ട് കൂട്ടാനാണ് നീക്കം.
ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനയ്ക്ക് അനുസരിച്ച് ജി.എസ്.ടിയും സര്‍വീസ് ചാര്‍ജും കൂടും. യാത്രാനിരക്ക് വര്‍ദ്ധനയ്‌ക്ക് ആനുപാതികമായി ചരക്ക് നീക്ക നിരക്കിലും സീസണ്‍ ടിക്കറ്റ് നിരക്കിലും വര്‍ദ്ധനയുണ്ടാവും. കാന്‍സലേഷന്‍ ചാര്‍ജ്, റീഫണ്ടിംഗ് എന്നിവയിലും മാറ്റം വരുത്തി കൂടുതല്‍ വരുമാനം കണ്ടെത്താനും പദ്ധതിയുണ്ട്. പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിയാത്തതാണ് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള തീരുമാനത്തിന് പിന്നില്‍. ഒക്ടോബര്‍ ഒന്നുവരെയുള്ള ആറുമാസം 1.18 ലക്ഷം കോടി വരവും 0.97 ലക്ഷം കോടി ചെലവുമാണ് റെയില്‍വേ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വരവ് 99,223 കോടിയായി കുറയുകയും ചെലവ് 1.01 ലക്ഷം കോടിയായി കൂടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Post Your Comments