ബംഗളൂരു: ബംഗളൂരുവിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലുണ്ടായ കവര്‍ച്ചയില്‍ അന്വേഷണ ചുമതല പ്രത്യേകസംഘം ഏറ്റെടുത്തു. ലിംഗരാജപുരം കൂക്ക് ടൗണിലെ ശാഖയില്‍നിന്നാണ് 16 കോടി രൂപ വിലവരുന്ന 70 കിലോ സ്വര്‍ണം മോഷണം പോയത്. കെട്ടിടത്തിന്റെ സുരക്ഷാജീവനക്കാരനെയും ഇയാളുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കവര്‍ച്ചക്കുശേഷം നേപ്പാള്‍ സ്വദേശിയായ ഇയാളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാതായിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഒാഫിസിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന കാര്യം അറിയുന്നത്. ഒന്നാം നിലയിലുള്ള മുത്തൂറ്റ് ഫിനാന്‍സ് ശാഖയുടെ അടുത്തുള്ള ടോയ്ലറ്റിലെ ചുമര് തുരന്നാണ് മോഷ്ടാക്കള്‍ സ്ട്രോങ് റൂമിന്റെറ വാതിലിനടുത്തെത്തിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വാതില്‍ തകർത്തിട്ടുണ്ട്. അലാറവും സി.സി കാമറകളും സ്വിച്ച്ഓഫ് ചെയ്താണ് കവര്‍ച്ച നടത്തിയത്. ക്രിസ്മസ് ആഘോഷം നടന്നിരുന്നതിനാല്‍ കെട്ടിടത്തില്‍നിന്നുള്ള ശബ്ദങ്ങള്‍ പുറത്തുകേള്ക്കാത്തതും ചുമര് കുത്തിപ്പൊളിക്കാന്‍ മോഷ്ടാക്കള്‍ക്ക് സഹായകമായി.
Post Your Comments