ആലപ്പുഴ: 10 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.
ആലപ്പുഴ ജില്ലാ ആഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2011 ജനുവരി 1 നായിരുന്നു കേസിനാസ്പദമായ സംഭവം. വിഷം നല്‍കിയാരുന്നു ദീപ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഭര്‍ത്താവിനേട് വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയ ദീപ കുഞ്ഞിന് വിഷം നല്‍കുകയും ഒപ്പം ആത്മഹത്യക്കും ശ്രമിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ശ്രമം പരാജയപ്പെടുകയും കുഞ്ഞു മരണപ്പെടുകയും ചെയ്തു.
Post Your Comments