KeralaLatest NewsNews

ഓൺലൈൻ ആയി ഇനി കൃഷിയെക്കുറിച്ച് അറിവ് നേടാം; കർഷകർക്ക് ഓൺലൈൻ പരിശീലന പരിപാടിയുമായി കൃഷി വകുപ്പ്

തിരുവനന്തപുരം: ഓൺലൈൻ ആയി ഇനി കൃഷിയെക്കുറിച്ച് അറിവ് സമ്പാദിക്കാം. കർഷകർക്ക് ഓൺലൈൻ പരിശീലന പരിപാടി അവതരിപ്പിച്ചിരിക്കുകയാണ് കൃഷി വകുപ്പ്. കൂടുതൽ കർഷകർക്ക് പുതിയ ആശയങ്ങൾ പകരാനും കർഷകർക്കിടയിലെ കാർഷിക അവബോധം വളർത്താനും ലക്ഷ്യമിട്ടാണ് പരിശീലനം ഓൺലൈൻ വഴിയാക്കുന്നത്. വീഡിയോ കോൺഫറൻസിന്റയും വിർച്വൽ ക്ലാസ് റൂമിന്റെയും ഉദ്ഘാടനം ചേമ്പറിൽ വച്ച് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. പരിശീലനം ഓൺലൈൻ വഴി ആക്കുന്നതോടെ കൂടുതൽ കാർഷിക വിദഗ്ധരെ ഉൾപ്പെടുത്തി പരിശീലനം നൽകാമെന്ന വിലയിരുത്തലിലാണ് കൃഷി വകുപ്പ്.

കൃഷി മന്ത്രി, കാർഷികോത്പാദന കമ്മീഷണർ, കൃഷി വകുപ്പ് സെക്രട്ടറി, കൃഷി ഡയറക്ടറേറ്റ്, 14 ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസുകൾ, എസ് എഫ് എ സി എന്നിവ ബന്ധിപ്പിച്ചു കൊണ്ടാണ് വീഡിയോ കോൺഫറൻസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കർഷകർക്കുള്ള പരിശീലന പരിപാടികളും കൃഷി വകുപ്പിൽ ഉദ്യോഗസ്ഥ തല യോഗങ്ങളും ഓൺലൈനായി നടത്താനുള്ള സംവിധാനം നിലവിൽ വന്നു.

പരിശീലന കേന്ദ്രങ്ങളിലേക്ക് ഓൺലൈൻ സംവിധാനം വ്യാപിപ്പിച്ച ശേഷം കർഷകർക്ക് ഇത് സംബന്ധിച്ച വിവരം കൈമാറും. കർഷകർക്കുള്ള ഓൺലൈൻ പരിശീലന പരിപാടിക്കായി കൃഷി ഡയറക്ടറേറ്റിൽ വിർച്വൽ ക്ലാസ് റൂം ഒരുക്കിയിട്ടുണ്ട്. വീഡിയോകോൺഫറൻസ്, വിർച്വൽ ക്ലാസ് റൂം സംവിധാനങ്ങൾ കൃഷി വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളിൽ കൂടി വ്യാപിപിച്ചാണ് കർഷകർക്ക് പരിശീലനം നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button