![KANAM](/wp-content/uploads/2019/11/KANAM.jpg)
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സിപിഐ അടക്കമുള്ള ഘടകകക്ഷികളെ സിപിഎം വിലക്കിയെന്ന ആരോപണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആരും വിലക്കിയിട്ടല്ല പരിപാടിയില്‍ നിന്ന് പിന്മാറിയതെന്നും നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികള്‍ ഉള്ളതിനാലാണ് ആര്‍എംപിയുടെ ക്ഷണം നിരസിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് സിപിഎം ആവശ്യപ്പെട്ടതായി താന്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനാണ് ആര്‍എംപി നേതാക്കള്‍ തന്റെ പേര് വലിച്ചിഴച്ചത്. തനിക്കെതിരെയുള്ള പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും കാനം രാജേന്ദ്രൻ പറയുകയുണ്ടായി. നേരത്തെ, പരിപാടിയില്‍ നിന്ന് സിപിഎം ആവശ്യപ്പെട്ടതിനാല്‍ പിന്മാറുന്നുവെന്ന് കാനം പറഞ്ഞതായി ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവാണ് അറിയിച്ചത്.
Post Your Comments