Latest NewsKeralaNewsBusiness

പത്ത് ദിവസത്തിനിടെ സ്വര്‍ണവില കുതിച്ചുയര്‍ന്നു

കൊച്ചി•പത്ത് ദിവസത്തിനിടെ സ്വര്‍ണത്തിന് വന്‍ വില വര്‍ധന. ഇന്ന് പവന് 28,920 രൂപയാണ് വില. പത്ത് ദിവസത്തിനിടെ 920 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 3615 രൂപയാണ് ഗ്രാമിന്റെ വില. പത്ത് ദിവസത്തിനിടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 115 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

നേരത്തെ പവന്റെ വില ഡിസംബര്‍ നാലിന് 28,640 രൂപയായി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഓരോദിവസവും വില ഇടിയുകയായിരുന്നു. ഡിസംബര്‍ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 28,000 രൂപയിലെത്തുകയും ചെയ്തു.ഡിസംബര്‍ 17ന് വില വീണ്ടും ഉയര്‍ന്ന് 28,360ലെത്തിയെങ്കിലും പിന്നീടുള്ള അഞ്ചുദിവസവും വില മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് വീണ്ടും വില ഇയരുകയായിരുന്നു.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായി വര്‍ധിച്ച ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവാണുണ്ടായത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് ഒരുശതമാനം വിലയിടിഞ്ഞ് 1,509.56 ഡോളറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button